മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പത്താം വളവ്'.

ലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് നടി മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മുക്തയുടെ മകൾ കൺമണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് എത്തുകയാണ്. 

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്. എം. പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കൺമണി മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. 

മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പത്താം വളവ്'.
യുജിഎമ്മിന്‍റെ ബാനറില്‍ ഡോ: സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് നിര്‍മ്മാണം. 

അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം രതീഷ് റാം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രഞ്ജിന്‍ രാജ്. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്. കലാസംവിധാനം രാജീവ് കോവിലകം. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേഷ ഷഫീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്‍ണ. സ്റ്റില്‍സ് മോഹന്‍ സുരഭി. ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്ററിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona