മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി.

തിരുവനന്തപുരം: മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് വരന്‍. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലാല്‍ജോസിന്റെ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചയാളാണ് പാര്‍വ്വതി. രഞ്ജിത്തിന്റെ 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. 'പുത്തന്‍പണം', 'മധുരരാജ', 'പട്ടാഭിരാമന്‍' തുടങ്ങിയ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.