ടെലിവിഷൻ താരങ്ങളായ പൂജ ഗോറും രാജ് സിംഗും അറോറയും പ്രണയത്തിലാണ് എന്ന കാര്യം പരസ്യമായിരുന്നു. പൂജ ഗോറും രാജ് സിംഗും അറോറയും  തമ്മില്‍ വര്‍ഷങ്ങളോളം ഡേറ്റിഗ് നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ  പൂജ ഗോറും രാജ് സിംഗ് അറോറയും തമ്മില്‍ പിരിഞ്ഞതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ചര്‍ച്ച. തമ്മില്‍ പിരിഞ്ഞ കാര്യം പൂജ ഗോറാണ് അറിയിച്ചത്. സ്‍നേഹവും ബഹുമാനവും പരസ്‍പരം തുടരുമെന്നും പൂജ ഗോര്‍ പറഞ്ഞു.

ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2020. നല്ലതും ചീത്തയുമായ കാര്യങ്ങള്‍. ഞാനും രാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിന് എനിക്ക് കുറച്ച് സമയം വേണം.  രാജും ഞാനും രണ്ട് വഴികളിലായി. ജീവിതത്തില്‍ രണ്ട് വഴികളിലാണെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും പൂജ ഗോര്‍ പറഞ്ഞു.

എന്താണ് പൂജ ഗോറും രാജ് സിംഗും അറോറും  തമ്മിലുള്ള ബന്ധത്തിന് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല.

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തിയതിനാൽ താൻ എപ്പോഴും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പൂജ ഗോര്‍ പറയുന്നു.