മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ മോശമായ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചുവെന്ന നടി ഷേർലിൻ ചോപ്രയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.

മുംബൈ : നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിനിമാ ടെലിവിഷൻ താരം രാഖി സാവന്ദ് അറസ്റ്റിൽ. മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ മോശമായ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന നടി ഷേർലിൻ ചോപ്രയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി. ഇന്ന് വൈകിട്ട് 3 മണിക്ക് പുതിയ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ അറസ്റ്റ് ചെയ്തത്. രാഖിയെ അൽപ്പ സമയത്തിനുള്ളിൽ അന്ധേരി കോടതിയിൽ ഹാജരാക്കും. ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ ഷേർലിൻ ചോപ്ര നടത്തിയ മി ടു പരാമർശവുമായി ബന്ധപ്പെട്ട് രാഖിയും ഷേർലിൻ ചോപ്രയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു താൻ വിവാഹിതയായ വിവരം രാഖി തന്റെ ആരാധകരെ അറിയിച്ചത്. ബോയ്ഫ്രണ്ട് ആദില്‍ ഖാന്‍ ദുറാനിയുമായുള്ള രാഖിയുടെ വിവാഹം ഏഴ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇരുവരും വിവാഹിതരാവുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഖി സാവന്ത് താൻ വിവാഹിതയായെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഒരു രേഖയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ വധുവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ഫാത്തിമ എന്നായിരുന്നു. വിവാഹശേഷം രാഖി മതം മാറിയതായി നടന്ന പ്രചരണത്തില്‍ പ്രതികരണവുമായി അവരുടെ സഹോദരന്‍ രാകേഷ് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലായിരുന്നു സഹോദരന്‍റെ പ്രതികരണം. ഭാര്യ, ഭര്‍ത്താവ് എന്ന നിലയില്‍ അവരുടെ സ്വകാര്യമായ വിഷയമാണതെന്നും ഞങ്ങള്‍ക്ക് അതേക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രാഖിയുടെ സഹോദരൻ നൽകിയ വിശദീകരണം.