Asianet News MalayalamAsianet News Malayalam

'പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം'; അന്റോണിയോ ​ഗ്രാംഷിയുടെ വാക്കുകളുമായി രമ്യ നമ്പീശൻ

രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. 

actress ramya nambeesan share Antonio Gramsci words, hema committee report
Author
First Published Aug 25, 2024, 4:13 PM IST | Last Updated Aug 25, 2024, 5:15 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചൂടു പിടിച്ച ചർച്ചകൾ അരങ്ങേറുകയാണ്. പലരും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച് രം​ഗത്ത് എത്തിയും കഴിഞ്ഞു. ഈ അവസരത്തിൽ നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. അന്റോണിയോ ​ഗ്രാംഷിയുടെ വാക്കുകളാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. 

"ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല  എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്"; എന്നായിരുന്നു രമ്യ പങ്കുവച്ച വാക്കുകൾ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് അമ്മ സംഘടനയിൽ നിന്നും നടന്‍ സിദ്ദിഖ് രാജിവച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന്  സിദ്ദിഖ് രാജിക്കത്ത് നൽകുക ആയിരുന്നു. യുവ നടി രേവതി സമ്പത്ത് ഗുരുതര പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം.

ചിരിയുടെ വിജയ​ഗാഥ തുടർന്ന് ജീത്തു ജോസഫും ബേസിലും; കളക്ഷനിലും തിളങ്ങി 'നുണക്കുഴി'

സംവിധായകന്‍ രഞ്ജിത്തും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios