മോഹൻലാൽ നായകനായെത്തുന്ന ബി​ഗ് ബജറ്റ് ചിത്രം ബി​ഗ് ബ്രദറിൽ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്ര.  

മോഹൻലാൽ നായകനായെത്തുന്ന ബി​ഗ് ബജറ്റ് ചിത്രം ബി​ഗ് ബ്രദറിൽ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്ര. തമിഴ്, തെലുങ്ക് സിനിമ മേഖലകളിൽ സജീവമായ റെജിന ബി​ഗ് ബ്രദറിലൂടെ ആദ്യമായി മലയാളത്തിൽ‌ അരങ്ങേറ്റം കുറിക്കുകയാണ്. 2005-ൽ പുറത്തിറങ്ങിയ 'കണ്ട നാൾ മുതൽ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജിന സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ' എന്ന ചിത്രത്തിലൂടെ റെജിന ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ലേഡീസ് ആൻ‍ഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ധിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ധിഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോ​ദരനായി വേഷമിടുന്നത് ആസിഫ് അലിയാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിൽ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനായുള്ളത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു.