കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സാമന്ത(Samantha) നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ(Shaakuntalam) ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്. ശകുന്തളയായി കിടിലൻ മേക്കോവറിലുള്ള സമാന്തയെ പോസ്റ്ററിൽ കാണാം. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്. 

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ.

അതേസമയം, വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തു വരാനിരിക്കുന്നത്. നയന്‍താരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ രസകരമാണ്.

Read Also: 'അച്ഛന്റെ വഴിയെ..'; അല്ലു അർജുന്റെ മകൾ അഭിനയരംഗത്തേക്ക്, സന്തോഷം പങ്കുവെച്ച് താരം

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റാംബോയായി സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും എത്തുന്നു. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് സംഗീതം പകരുന്ന 25-ാം ചിത്രമാണിത്. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.

സാമന്തയെ ശകുന്തളയാക്കാൻ ദേശീയ അവാര്‍ഡ് ജേതാവ്!

കാളിദാസ കൃതിയായ അഭിഞ്‍ജാന ശാകുന്തളം വീണ്ടും സിനിമയാകുകയാണ്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയില്‍ സാമന്തയെ ഒരുക്കുന്നത് നീത ലുല്ലയാണ് എന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് നീതു ലുല്ല. നീതു ലുല്ലയാണ് ശകുന്തളയായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കാൻ എത്തിയിരിക്കുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

സാമന്ത സിനിമയുടെ തയാറെടുപുകള്‍ തുടങ്ങിയിട്ടുണ്ട്. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഹിറ്റ് തന്നെയായിരിക്കും.