നടൻ നാഗചൈതന്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള സാമന്തയുടെ ആദ്യത്തെ കുറിപ്പ് ചര്‍ച്ചയാകുന്നു

നടി സാമന്തയും (Samantha) നാഗചൈതന്യയും (Nagachaitanya) വിവാഹമോചിതരായത് അടുത്തിടെയാണ്. നടൻ നാഗചൈതന്യയും സാമന്തയും വിവാഹമോചന കാര്യം സ്വന്തം സാമൂഹ്യമാധ്യമ പേജുകളിലൂടെ അറിയിക്കുകയായിരുന്നു. സാമന്തയുടെയും നാഗചൈതന്യവും വിവാഹബന്ധം വേര്‍പെടുത്തിയത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തു. വിവാഹമോചിതയായ ശേഷം സാമന്ത ഷെയര്‍ ചെയ്‍ത കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

നഷ്‍ടപ്രണയത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു കുറിപ്പാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. വെളുത്ത കോട്ടൺ ഗൗൺ ധരിച്ചുള്ള ഫോട്ടോ പങ്കുവയ്‍ക്കുകയായിരുന്നു സാമന്ത. സാമന്ത തന്റെ പുതിയ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായിട്ടാണ് കുറിപ്പും എഴുതിയിരിക്കുന്നത്. നഷ്‍ടപ്രണയത്തിന്റെ ഗാനങ്ങൾ എന്ന തുടങ്ങുന്ന വരികളോടെയാണ് കുറിപ്പ്.

പർവതങ്ങളിലും പാറക്കെട്ടുകളിലും കുന്നിൻ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്‍ദം. നഷ്‍ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകൾ. താഴ്‍വരയിൽ അലയടിക്കുന്ന നഷ്‍ടപ്രണയത്തിന്റെ വിഷാദഗാനം. പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ് എന്നും കുറിപ്പില്‍ സാമന്ത പറയുന്നു.

താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത് 2017 ഒക്ടോബറിലാണ്. ഏറെ ആഘോഷിക്കപ്പെട്ട താര ദമ്പതിമാരായിരുന്നു നാഗചൈതന്യയും സാമന്തയും. അതുകൊണ്ടുതന്നെ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനവും എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സാമന്തയും നാഗചൈതന്യയും വേര്‍പെടുത്തിയത് ആരാധകര്‍ക്കും നിരാശയായി.