കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു.

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂർ മൂപ്പിൽ മഠത്തിൽ വീട്ടുകാരിയാണ്  അന്തരിച്ച ശാരദ നായർ. പട്ടാഭിഷേകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്‍ജു വാര്യരുടെ കഥാപാത്രത്തിന്റ മുത്തശ്ശിയായിട്ടാണ് ശാരദ നായര്‍ അഭിനയിച്ചത്. മോഹൻലാല്‍ അടക്കമുള്ളവരുടെ ഒപ്പമുള്ള അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.