കടലിലെ ഷൂട്ടിംഗിന് ശേഷം നനഞ്ഞ വസ്ത്രം മാറാൻ സൗകര്യമില്ലാതിരുന്നപ്പോൾ, തനിക്ക് ആർത്തവമാണെന്ന് അണിയറപ്രവർത്തകരോട് ഉറക്കെ പറയേണ്ടി വന്നുവെന്ന് അവർ വെളിപ്പെടുത്തി.
മലയാളത്തിലെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമായ താരം മികച്ച നടിക്കുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ബൊളിവക്കുടിലും പാർവതി സജീവമാണ്. ഇപ്പോഴിതാ ധനുഷ് നായകനായി എത്തി 2013 ൽ പുറത്തിറങ്ങിയ മരിയാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
മരിയാന്റെ കടലിൽ നനഞ്ഞുള്ള ചിത്രീകരണ വേളയിൽ താൻ മാറാൻ വേണ്ടി വസ്ത്രം കരുതിയിരുന്നില്ലെന്നും, തന്റെ കാര്യങ്ങൾ നോക്കാൻ പോലും സെറ്റിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നും പാർവതി പറയുന്നു. ഹോട്ടൽ റൂമിൽ പോയി വസ്ത്രം മാറണമെന്ന് താൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും, തനിക്ക് പീരിയഡ്‌സ് ആണെന്ന് അവരോട് പറയേണ്ടി വന്നുവെന്നും പാർവതി പറയുന്നു.
"തമിഴില്‍ മരിയാന്‍ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ്, ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് പീരിയഡ്‌സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു." പാർവതി പറയുന്നു. ആ സിനിമയുടെ സെറ്റിൽ അന്ന് താനടക്കം മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നവുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പാർവതി ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. കൂടാതെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.



