Asianet News MalayalamAsianet News Malayalam

'ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്' എന്ന് സീമ ജി നായർ, വിമർശന കമന്റുകൾ, തക്കതായ മറുപടിയും

തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസിനെ ഇന്ന് വിട്ടു നല്‍കിയിരുന്നു.

actress seema g nair post about robin bus controversy nrn
Author
First Published Nov 21, 2023, 7:59 PM IST

കേരളക്കരയിൽ ഇപ്പോൾ റോബിൻ ബസിനെ കുറിച്ചുള്ള ചർച്ചകളാണ് സജീവം. സോഷ്യൽ മീഡിയയിലെങ്കിലും ബസ് തന്നെയാണ് താരം. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഈ അവസരത്തിൽ നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. 

'അടിപൊളിയാണല്ലോ മാഷേ..ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്', എന്നാണ് സീമ ജി നായർ കുറിച്ചത്. ഒപ്പം റോബിൻ ബസിന്റെ ഫോട്ടോയും പുറന്നു വന്നു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. ചിലർ അനുകൂലിച്ചപ്പോൾ മറ്റുള്ളവർ വിമർശന കന്റുകളും രേഖപ്പെടുത്തി. ഇവയ്ക്ക് തക്കതായ മറുപടിയും സീമ നൽകുന്നുണ്ട്. 

'എന്താണ് അടിപൊളി,, ടുറിസ്റ്റു ബസുകൾ റോഡിൽ ആളെ കയറ്റാൻ തുടങ്ങിയാൽ പ്രൈവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാൻസ്പോർട്ട് ബസ്സ് ജീവനകാരും, സർക്കാരും പ്രതിസന്ധിയിൽ ആവും, കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവർ ഇതിനെ സപ്പോർട്ട് ചെയ്യുന്നോ, കേരളത്തിൽ നിന്നും, തമിഴ് നാട്ടിൽ കയറിയപ്പോൾ കിട്ടിയത് 71 ആയിരം രുപയുടെ ഫൈൻ ആണ്', എന്നാണ് ഒരാളുടെ കമന്റ്. 'ആ റെസിപ്പ്റ്റിൽ എഴുതിയത് ..(തമിഴ് നാട്ടിൽ ഫൈൻ അടച്ചു )എന്നത് കണ്ണ് തുറന്നു വായിക്കൂ', എന്നാണ് സീമ നൽകിയ മറുപടി.  

മാത്യു ദേവസിയും ഓമനയും വേർപിരിയുമോ ? അവരുടെ 'കാതൽ' എന്ത് ? പ്രി-റിലീസ് ടീസർ എത്തി‌

അതേസമയം, കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസിനെ ഇന്ന് വിട്ടു നല്‍കിയിരുന്നു. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ ആണ് ബസ് വിട്ടുനൽകിയത്. ശേഷം വൈകിട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്ന് ​ഗിരീഷ് അറിയിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios