ഇമോഷന് പ്രധാന്യമുള്ളതാകും കാതൽ എന്ന് വ്യക്തമാണ്.  

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് റിലീസ്. ഈ അവസരത്തിൽ പ്രി-റിലീസ് ‌ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രവും ജ്യോതികയുടെ ഓമന എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം ആണ് ടീസർ പറയുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കിൽ നിൽക്കുന്നവരാണെന്ന് നേരത്തെ വന്ന ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഇമോഷന് പ്രധാന്യമുള്ളതാകും കാതൽ എന്ന് വ്യക്തമാണ്. 

മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവര്‍ക്ക് ഒപ്പം മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നൻപകൻ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതൽ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ,ഗാനരചന : അൻവർ അലി,ജാക്വിലിൻ മാത്യു, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി,ഡിജിറ്റൽ മാർക്കറ്റിംഗ് :വിഷ്ണു സുഗതൻ, അനൂപ്, പബ്ലിസിറ്റി ഡിസൈനർ:ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

മലയാളത്തിന്റെ 'മാമാട്ടിക്കുട്ടിയമ്മ', അജിത്ത് സമ്മാനിച്ചത് രാജകീയ ജീവിതം, ശാലിനിയുടെ ആസ്തി ഇങ്ങനെ