കലാപൂർ ടോൾ പ്ലാസയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൻവേലിലെ എംജിഎം ആശുപത്രിയിലാണ് ഷബാന അസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്

മുംബൈ: ബോളിവുഡ് നടി ഷബാന അസ്മിക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് പകടം. ഭർത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.

Add Asianetnews as a Preferred SourcegooglePreferred

കലാപൂർ ടോൾ പ്ലാസയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൻവേലിലെ എംജിഎം ആശുപത്രിയിലാണ് ഷബാന അസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75ാം പിറന്നാൾ ആഘോഷം. 

പുണെ ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു ഇവർ. ടാറ്റ സഫാരി കാറിലായിരുന്നു യാത്ര. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇതോടെ കാറിന്റെ മുൻവശം തകർന്നു. ഇതുവഴി പോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ കാറിൽ നിന്ന് പുറത്തെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.