പ്രണയം നടിച്ചുള്ള ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും ഷംന കുറിച്ചു. 

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചുള്ള ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും ഷംന കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷംനയുടെ പ്രതികരണം. 

'പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം', എന്നാണ് ഷംന കാസിം കുറിച്ചത്. 

അതേസമയം, പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഛർദിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്ക് ഗ്രീഷ്മയെ കൊണ്ടുപോയിരുന്നു. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ​ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്.

ഇതിനിടെ മകന്‍റെ കൊലപാതകത്തിൽ ​ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗ്രീഷ്മയെ കാണാൻ ഷാരോൺ എത്തുന്നത് അമ്മ കണ്ടിരുന്നു. അവർ തമ്മിൽ തനിച്ച് കാണാനുള്ള സൗകര്യം അവർ ഒരുക്കി നൽകി. വിഷം കലർന്ന കഷായം തയ്യാറാക്കിയത് ​ഗ്രീഷ്മയുടെ അമ്മയാണെന്നും ജയരാജ് ആരോപിച്ചു. 

ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിൻേത് കൊലപതാകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചു. കരളും വൃക്കയും തകരാറിലായതാണ് മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുകയായിരുന്നു. 

'പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ': ഹരീഷ് പേരടി