Asianet News MalayalamAsianet News Malayalam

'നയന്‍താര പോലും കറിവേപ്പില പോലെ' ; നടിമാരുടെ അവസ്ഥ തുറന്നുപറഞ്ഞ് ഷീല

'അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നു കൂട്ടി. ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇന്‍ജക്ഷനും ഉണ്ടാകും

actress sheela about new age actors role in super star movies
Author
Thiruvananthapuram, First Published Feb 2, 2020, 8:35 AM IST

തിരുവനന്തപുരം:  ഈ കാലഘട്ടത്തിലെ നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും അതില്‍ സങ്കടമുണ്ടെന്നും നടി ഷീല. അന്ന് നടിമാര്‍ വണ്ണം കൂട്ടാനാണ് ശ്രമിച്ചതെന്നും ഇന്ന് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയാണെന്നും താരം പറഞ്ഞു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 

'അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നു കൂട്ടി. ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇന്‍ജക്ഷനും ഉണ്ടാകും. ഇന്ന് നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സംങ്കടം തോന്നും' ഷീല പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം. 

'ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളത് വയറു നിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍ താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്‍റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല' അവര്‍ കുട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ എത്ര സ്ത്രീകള്‍ തീയറ്ററില്‍ പോയി സിനിമ കാണുന്നുവെന്നും എല്ലാവരും സീരിയലിന് മുന്നിലല്ലേ എന്നും ഷീല കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios