ബോഡി ഷെയ്‍മിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശിഖ തല്‍സാനിയ. വംശീയാധിക്ഷേപ തമാശകള്‍ പോലെ തന്നെ ക്രൂരമാണ് ബോഡി ഷെയ്‍മിംഗ് എന്ന് ശിഖ തല്‍സാനിയ പറയുന്നു. ഐഎൻസിന് നല്‍കിയ അഭിമുഖത്തിലാണ് ശിഖ തല്‍സാനിയ ഇക്കാര്യം പറയുന്നത്.

ബോഡി ഷേമിംഗ് തമാശകൾ വംശീയ തമാശകൾ പോലെ തന്നെ മോശമാണ്. ശരീരം എങ്ങനെയാണ് എന്ന് പരിഗണിക്കാതെ പോസറ്റീവ് ആയിരിക്കുകയാണ് വേണ്ടത്. ബോഡി ഷെയ്‍മിംഗിനെതിരെ രംഗത്ത് വന്നില്ലെങ്കില്‍ അത് സ്വീകാര്യമാകുകയും  ആളുകള്‍ നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നത് തുടരുകയും ചെയ്യും. അത് നിങ്ങളും സ്വീകരിക്കുകയും ശരീരത്തിന്റെ വലിപ്പത്തെ വിലയിരുത്തുകയും ചെയ്യും. അത് സ്വീകാര്യമായ കാര്യമല്ല. എല്ലാവരോടും സ്‍നേഹത്തോടെ നിലകൊള്ളുക എന്നതാണ് പ്രധാന കാര്യം- ശിഖ തൻസാനിയ പറയുന്നു.