കൊച്ചി: തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയാകുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് ശ്രീ രഞ്ജിനിയുടെ വരന്‍. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

മൂക്കുത്തി എന്ന ഷോര്‍ട്ട് ഫിലിമിലൂടൊണ് രഞ്ജിനി ശ്രദ്ധിക്കപ്പെടുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ ഡി തന്നെയാണ് മൂക്കുത്തി സംവിധാനം ചെയ്തത്. ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലും ശ്രീ രഞ്ജിനി അഭിനയിച്ചു. 

മാത്യുവിന്‍റെയും കൂട്ടുകാരുടെയും സ്കൂളിലെ അശ്വതിടീച്ചറായാണ് ശ്രീ രഞ്ജിനി സിനിമയിലെത്തുന്നത്. മാത്യു തോമസിന്‍റെ അമ്മയായി അഭിനയിച്ചിരിക്കുന്നത് ശ്രീ രഞ്ജിനിയുടെ അമ്മ രമാദേവിയാണ്. പോരാട്ടം, അള്ള് രാമേന്ദ്രന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ബിലഹരി സഹോദരനാണ്. സംഗീതജ്ഞന്‍ ആണ് അച്ഛന്‍ ഉണ്ണിരാജ്.