Asianet News MalayalamAsianet News Malayalam

‘ജീവിച്ചിരിക്കുമ്പോൾ ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം'; വീഡിയോയുമായി സുരഭി

‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് 2020ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.

actress surabhi lakshmi celebrate birthday
Author
Kochi, First Published Oct 8, 2021, 9:27 AM IST

ലയാളികളുടെ പ്രിയതാരമാണ് സുരഭി ലക്ഷ്മി(Surabhi Lakshmi). ടെലിവിഷൻ ഷോകളിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സുരഭിയുടെ പിറന്നാൾ(birthday). മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി  ശ്മശാനത്തിൽ(cemetery) വച്ചാണ് താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും സുരഭി പങ്കുവച്ചിട്ടുണ്ട്. 

എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ജോലിക്കാരിയായ സലീന എന്ന സ്ത്രീയെ കാണാനും അവർക്കൊപ്പം ജന്മദിനം ആഘോഷിക്കാനുമാണ് സുരഭി എത്തിയത്. തന്റെ പുതിയ സിനിമയായ ‘ജ്വാലാമുഖി‘യിൽ സലീനയുടെ വേഷമാണ് സുരഭി ചെയ്തത്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ സിനിമ ഒരുങ്ങുന്നത്. സിനിമയിലെ കഥാപാത്രത്തെ നേരിട്ടറിയാനായി സുരഭി ആഴ്ചകളോളം സലീനയോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം,‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് 2020ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ആണ് സുരഭി നേടിയത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളിലും സുരഭി അഭിനയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios