റെനി, അലിഷ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണ് സുസ്മിതയ്ക്കുള്ളത്. ഇരുവരെയും താരം ദത്തെടുത്തതാണ്. 

ബോളിവുഡ് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും(Sushmita Sen) കാമുകൻ റോഹ്മാന്‍ ഷോവലും(Rohman Shawl) വേർപിപിരിഞ്ഞു. സുസ്മിത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫാഷന്‍ മോഡലാണ് റോഹ്മാൻ. 

"സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു",എന്നാണ് സുസ്മിത കുറിച്ചത്. റോഹ്മാനൊപ്പമുള്ള ചിത്രവും സുസ്മിത പങ്കുവച്ചു. 

View post on Instagram

നിയമപരമായി വിവാഹിതരല്ലെങ്കിലും റോഹ്മാനും സുസ്മിതയും വർഷങ്ങളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. 
ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ പരിചയും പിന്നീട് സൗഹൃദത്തിലേക്കും അത് പ്രയണത്തിലേക്കും വഴിമാറുകയായിരുന്നു. ഇരുവരും തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസമുണ്ട്. 

പ്രായവ്യത്യാസത്തിന്റെ പേരിൽ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് ഒരിക്കൽ സുസ്മിത വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. റെനി, അലിഷ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണ് സുസ്മിതയ്ക്കുള്ളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.