ദുബായ്: വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 

തന്‍റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്‍റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് മീര നന്ദന്‍ വ്യക്തമാക്കി. ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ  അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. വസ്ത്രധാരണത്തിന്‍റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി.

 
 
 
 
 
 
 
 
 
 
 
 
 

🙏🏼🙏🏼🙏🏼

A post shared by Meera Nandhaa (@nandan_meera) on Jul 21, 2019 at 6:15am PDT

എന്‍റെ ജീവിതം എന്‍റേത് മാത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കുമെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. ളരെ മോശമായ രീതിയിലുള്ള കമന്‍റുകളാണ് ചിത്രത്തിന്  ലഭിക്കുന്നത്. വ്യക്തി ജീവിതത്തെ അങ്ങനെ തന്നെ കാണാനാണ് താല്‍പര്യം അല്ലാതെ പരസ്യമാക്കാന്‍ താല്‍പര്യമില്ലെന്നും മീര വ്യക്തമാക്കി.