പ്രത്യേക ജൂറി പരാമർശം എങ്കിലും വിജയരാഘവന് കൊടുത്തൂടായിരുന്നുവോന്നും ഉര്‍വശി. 

71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ജൂറിയോട് ചോദ്യ ശരങ്ങളുമായി നടി ഉർവശി. ഷാരൂഖ് ഖാന് എന്ത് മാനദണ്ഡത്തിലാണ് മികച്ച നടനുള്ള അവാർഡ് നൽകിയതെന്നും വിജയരാഘൻ എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു. പ്രത്യേക ജൂറി പരാമർശം എങ്കിലും വിജയരാഘവന് കൊടുത്തൂടായിരുന്നുവോ എന്നും അദ്ദേഹത്തിന്റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിന്നോ എന്നും ഉർവശി ചോ​ദിക്കുന്നു.

"കുട്ടേട്ടനെ പോലൊരു ​ഗ്രേറ്റ് ആക്ടർ. കുട്ടേട്ടന്റെയും ഷാരൂഖ് ഞാന്റെയും അഭിനയത്തിൽ എന്താണ് ജൂറി കണക്കാക്കിത്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു? ഇതെങ്ങനെ സഹനടനായി അതെങ്ങനെ മികച്ച നടനായി? ഇതൊക്കെ ചോദിക്കണം. കുട്ടേട്ടന്റെ സിനിമയിലെ ഇത്രയും കാലത്തെ അനുഭവം. മറ്റ് ഭാഷകളിലേത് പോലെ വലിയ ബഡ്ജറ്റിലൊക്കെ 250 ​ദിവസം എടുക്കാൻ പറ്റിയ പടമല്ല അത്. പൂക്കാലം സിനിമയിൽ കുട്ടേട്ടന്റെ ജോഡിയായി അഭിനയിക്കാനിരുന്നത് ഞാനാണ്. രാവിലെ മേക്കപ്പിടാൻ അഞ്ച് മണിക്കൂർ, അത് റിമൂവ് ചെയ്യാൻ നാല് മണിക്കൂറ്‍. നിങ്ങൾ എത്ര കോടി തരാന്ന് പറഞ്ഞാലും എന്നെ വിട്ടേക്കെന്ന് പറഞ്ഞ ആളാണ് ഞാൻ. അതെല്ലാം ത്യാ​ഗം ചെയ്ത് കുട്ടേട്ടൻ അഭിനയിച്ചു. അതിനൊരു പ്രത്യേക ജൂറി പരാമർശം എങ്കിലും കൊടുത്തൂടെ? അതെങ്ങനെ സഹനടനായി? എന്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ എന്നത് മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഒരു ന്യായം ഉണ്ടല്ലോ. വിജയ രാഘവന്റെ അഭിനയത്തിന്റെ ഉർവശിയുടെ അഭിനയത്തിന്റെ അളവ് ഇത്രയും കുറഞ്ഞ് പോയി എന്ന് പറയട്ടെ. എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ല. വിജയരാഘവന്റെ അവാർഡ് എന്തുകൊണ്ട് ഇങ്ങനെ ആയി? എന്തുകൊണ്ട് സ്പെഷ്യൽ ജൂറി അവാർഡ് പോലും ആയില്ല? അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ? ഇതുപോലൊരു കഥാപാത്രം മുൻപ് മറ്റേതെങ്കിലും നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടോ? അതൊക്കെ പറഞ്ഞാൽ മതി", എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ.