ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങള്‍ വരദ പങ്കുവച്ചിരിക്കുന്നത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ. 2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. പിന്നീട് യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിലും അഭിനയിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെ വ്ലോഗുമായി സജീവമാണ് താരം. ഫുഡ്, യാത്രകൾ ഒക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് വരദ.

തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വരദ പറയുന്നത്. ഹൗസ് വാമിങ് 04/03/2023, പുതിയ വീട്, പുതിയ പ്രതീക്ഷകൾ എന്ന് കുറിച്ചു കൊണ്ടാണ് വരദയുടെ പോസ്റ്റ്. 'ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിക്കും എന്റെ ഹൃദയം തൊട്ടുള്ള നന്ദി,'

View post on Instagram

'അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എനിക്ക് നൽകിയ മാനസികവും വൈകാരികവുമായ പിന്തുണയ്ക്ക്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി! എല്ലാവരോടും സ്നേഹം. ദൈവത്തിന് നന്ദി,' എന്ന് പറഞ്ഞാണ് വരദയുടെ പോസ്റ്റ്. വീടിന്റെ പാല് കാച്ചലിന്റെയും വെഞ്ചെരിപ്പിന്റെയുമെല്ലാം ചിത്രങ്ങളും വരദ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയും മകനുമെല്ലാം ചിത്രങ്ങളിൽ ഉണ്ട്. നിരവധി പേരാണ് വരദയ്ക്ക് ആശംസകളുമായി എത്തുന്നത്.

ALSO READ : പുതിയ വേഷപ്പകര്‍ച്ചയില്‍ റിയാസ് സലിം; കൈയടിയും വിമര്‍ശനവും