അമലാ പോള്‍ നായികയായ 'ആടൈ' എന്ന സിനിമയുടെ പ്രദര്‍ശനം മുടങ്ങി.

അമലാ പോള്‍ നായികയായി ഇന്ന് റിലീസിനൊരുങ്ങിയ ചിത്രമാണ് ആടൈ. പക്ഷേ ചിത്രത്തിന്റെ ആദ്യ ഷോ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള 'കെഡിഎം കീ' തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.