തിയറ്ററിൽ ചിത്രം വരുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും സംവിധായകന്‍. 

പ്രഭാസ് നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം 'ആദിപുരുഷി'നെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്ത്. ടീസറിനെതിരെ ഉയരുന്ന ട്രോളുകളിൽ അത്ഭുതം തോന്നുന്നില്ലെന്നും ചിത്രം ബി​ഗ് സ്ക്രീനിനായി ഒരുക്കിയതാണെന്നും സംവിധായകൻ പറഞ്ഞു. തിയറ്ററിൽ ചിത്രം വരുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഞാൻ നിരാശനായിരുന്നു, അതിൽ അതിശയിക്കാനില്ല, കാരണം ഈ സിനിമ ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. എനിക്കൊരു ചോയ്‌സ് നൽകിയിരുന്നെങ്കിൽ ഞാൻ ടീസർ ഒരിക്കലും യൂട്യൂബിൽ ഇടില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ ഇവിടെ പ്രദർശിപ്പിച്ചേ മതിയാകൂ. ടി-സീരീസിന്റേത് ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലാണ്. എല്ലാ തരം പ്രേക്ഷകരെയും ഈ സിനിമയ്ക്ക് ആവശ്യമാണ്. ഈ പ്രതികരണങ്ങളിൽ എനിക്ക് അതിശയം ഒന്നും തോന്നിയില്ല. ചെറിയ സ്‌ക്രീനിനായി നിർമ്മിച്ചതല്ല സിനിമ, ബിഗ് സ്‌ക്രീനിനായി നിർമ്മിച്ചതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും', ഓം റാവത്ത് പറഞ്ഞു.

'നീല കണ്ണുള്ള, മേക്കപ്പ് ഇട്ട, ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്‍'; 'ആദിപുരുഷി'നെതിരെ ബിജെപി വക്താവ്

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ആദിപുരുഷിന്റെ ടീസർ റിലീസ് ചെയ്തത്. വൻ ആഘോഷത്തോടെ പുറത്തിറക്കിയ ടീസർ പക്ഷേ പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. 

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നുണ്ട്. ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 

Adipurush (Official Teaser) Malayalam - Prabhas, Kriti Sanon, Saif Ali K | Om Raut | Bhushan Kumar