മഹാ സമുദ്രം എന്ന സിനിമയില്‍ നിന്ന് സാമന്ത പിൻമാറി. സാമന്തയ്‍ക്ക് പകരം അദിതി റാവുവായിരിക്കും മഹാ സമുദ്രത്തില്‍ നായികയായി അഭിനയിക്കുക.

അജയ് ഭൂപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നാഗ ചൈതന്യ നായകനാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ശര്‍വാനന്ദ് ആണ് നായകനാകുകയെന്നാണ് വാര്‍ത്ത. ജൂണിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. അധോലോക നായകനായിട്ടാണ് ശര്‍വാനന്ദ് ചിത്രത്തില്‍ അഭിനയിക്കുക.