മലയാളത്തില്‍ യുവനടിമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെയാണ് അദിതി രവി വെള്ളിത്തിരയില്‍ എത്തുന്നത്. ഇതിനോടകം തന്നെ അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ അദിതി രവി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദിതി രവി. അദിതിയെ കുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും അവഗണിക്കും എന്നായിരുന്നു ഉത്തരം. ഇഷ്‍ടപ്പെട്ട ഗാനങ്ങള്‍ വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി. പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്‍ഡ് എന്നായിരുന്നു ഉത്തരം.

വിജയ്‍യെ കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോള്‍ മാന്യൻ എന്നും മറുപടി പറഞ്ഞു. 

ഇഷ്‍ടപ്പെട്ട ക്രിക്കറ്റ് താരം ധോണി എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി അദിതി രവി പറഞ്ഞത്.