കഴിഞ്ഞ വര്‍ഷം ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനിമ ആട് 2. 2320 സിനിമകളാണ് കഴിഞ്ഞ വര്‍ഷം മലയാളം ടെലിവിഷൻ ചാനലുകളില്‍ സംപ്രേഷണം ചെയ്‍തത്. 2018ലെ ടിവി പ്രേക്ഷകരുടെ കണക്കുകളെ കുറിച്ചുള്ള ബാര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 24,076 സിനിമകളാണ് ടിവിയില്‍ സംപ്രേഷണം ചെയ്‍തത്. ഇതില്‍ 75ശതമാനവും സംപ്രേഷണം ചെയ്‍തത് ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലിഷ്, മലയാളം ഭാഷകളിലാണ്. മൊഴിമാറ്റം നടത്തിയ 33,459 സിനിമകളും 2018ല്‍ സംപ്രേഷണം ചെയ്‍തു (ഒന്നില്‍ കൂടുതല്‍ സംപ്രേഷണം ചെയ്‍തത് ഉള്‍പ്പടെയുള്ള കണക്ക്). 2018ല്‍ ടിവിയില്‍ ഏറ്റവും കൂടുതല്‍ കണ്ട തമിഴ് സിനിമ സിങ്കം 3യാണ്.