Asianet News MalayalamAsianet News Malayalam

'അപമാനകരമായ രാഷ്‍ട്രീയം കളിക്കുന്നു', ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടൻ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടൻ.

After Actor Hrithik Roshan Raveena Tandon comes out in support of Aryan Khan
Author
Kochi, First Published Oct 8, 2021, 4:06 PM IST
  • Facebook
  • Twitter
  • Whatsapp

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (Aryan Khan)മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായിരുന്നു. അറസ്റ്റിനു പിന്നാലെ   മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ എതിര്‍ത്തും പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ബോളിവുഡിലെ ചില താരങ്ങളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകള്‍ വരുന്നു.  ഇപോഴിതാ ഷാരുഖ് ഖാന്റെ മകനെ പിന്തുണച്ച് നടി രവീണ ടണ്ടൻ (Raveena Tandon) രംഗത്ത് എത്തിയിരിക്കുന്നു.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ദീര്‍ഘമായ കത്തുമായി ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരുന്നു.  എന്‍റെ പ്രിയപ്പെട്ട ആര്യന്, ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്കു നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവും. അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകള്‍. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്‍നേഹം. സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍... എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവുമെന്നായിരുന്നു ഹൃത്വിക് റോഷൻ പറഞ്ഞത്. 

പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു വലിയ ആളായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോള്‍ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോള്‍ ഇവയ്ക്കൊക്കെയും അര്‍ഥമുണ്ടാവും. ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരുന്നാല്‍ മാത്രം. നിരീക്ഷിക്കുക. ഈ നിമിഷങ്ങളൊക്കെയാണ് നിന്‍റെ ഭാവിയെ നിര്‍വ്വചിക്കുക. ആ ഭാവി പ്രകാശത്തിന്‍റേതാണ്. പക്ഷേ അവിടെയെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്. ലവ് യൂ മാന്‍. എന്നായിരുന്നു ഹൃത്വക് റോഷൻ കത്തിന്റെ രൂപത്തില്‍ ആര്യൻ ഖാനോട് പറഞ്ഞത്. 

ഇപോഴിതാ ഹൃത്വികിന്റെ പിന്നാലെ ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടനും രംഗത്ത് എത്തിയിരിക്കുകയാണ്.  അപമാനകരമായ രാഷ്‍ട്രീയം കളിക്കുന്നു ഒരു യുവാവിന്റെ ജീവിതവും ഭാവിയുംവെച്ച് അവർ കളിക്കുന്നു. ഹൃദയഭേദകമാണ് എന്നാണ് രവീണ ടണ്ടൻ എഴുതിയിരിക്കുന്നത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഖാൻ അടക്കമുള്ളവര്‍ അറസ്റ്റിലായത്. ആര്യൻ ഖാന്റെയും കൂട്ട് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫോറൻസിക് പരിശോധനയ്‍ക്ക് അയച്ചിരുന്നു.  ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കപ്പലില്‍ പരിപാടികള്‍ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios