Asianet News MalayalamAsianet News Malayalam

വിജയ് സേതുപതിയുടെ 'ലാബം'; നാല് മാസത്തിന് ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആദ്യ സിനിമ റിലീസായി

വിജയ് സേതുപതി സംവിധായകൻ എസ്.പി.ജനനാഥനുമായി കൊകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. 

After long time the first film was released in theaters of Tamil Nadu
Author
Chennai, First Published Sep 9, 2021, 1:35 PM IST

ചെന്നൈ: നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകൾ തുറന്ന തമിഴ്നാട്ടിൽ ആദ്യ തമിഴ് സിനിമ റിലീസായി. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിലെത്തിയത്. നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ എത്തുന്നത്.

കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.  

വിജയ് സേതുപതി സംവിധായകൻ എസ്.പി.ജനനാഥനുമായി കൊകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബുവാണ് ലാബം സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios