സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഇൻസ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സാണ് ഈ കുടുംബത്തിലെ ഓരോ അംഗത്തിനുമുള്ളത്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇവര്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. കൃഷ്ണകുമാറിന്‍റെ  മൂത്ത മകളും യുവനടിയുമായ അഹാന മുതല്‍ ഇളയമകള്‍ ഹന്‍സിക വരെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍. 

 അഹാനയുടെയും സഹോദരി ഇഷാനിയുടെയും ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവരും മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ അതിമനോഹരമായാണ് നൃത്തം ചെയ്യുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

Have you watched us dancing to Ghar More Pardesiya yet? If not, go to my YouTube Channel!!! Link in Bio and Story ♥️

A post shared by Ishaani Krishna (@ishaani_krishna) on Jun 12, 2020 at 12:49am PDT

 

'ഗര്‍ മോര്‍ പര്‍ദേസിയ' എന്ന ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്. വീഡിയോ ഇഷാനിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. 

 

 

'മനോഹരം' എന്നാണ് പലരുടെയും കമന്‍റ്. മറ്റ് രണ്ട് സഹോദരിമാര്‍ എവിടെ എന്നും ചിലര്‍ ചോദിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്തുതന്നെ പല തവണ അഹാനയും സഹോദരിമാരും നൃത്തവുമായി ആരാധകരുടെ മുന്‍പില്‍ എത്തിയിട്ടുണ്ട്.

മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. അച്ഛന്റെ വഴിയേ മൂത്ത മകൾ അഹാനയാണ് ആദ്യം അഭിനയരം​ഗത്തേക്കെത്തിയത്. 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് ഇളയ സഹോദരി ഹൻസികയും സിനിമയിലെത്തി.

 

Also Read: 'അമ്മയെ പോലെ ഇഷാനി'; ആ ഉടുപ്പുകള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് സിന്ധു കൃഷ്ണകുമാര്‍...