സിന്ധുവിന്‍റെ  പണ്ടത്തെ ചിത്രങ്ങളും തന്‍റെ ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്താണ് ഇഷാനി 'റിക്രിയേറ്റിംഗ് ഗോള്‍ഡ്' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെ ഇവ പങ്കുവച്ചിരിക്കുന്നത്. രണ്ട് പേരുടെയും സാമ്യം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.  

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. ഇൻസ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള ഒരു കുടുംബം എന്നും പറയാം. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും ഇവര്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാറിന്‍റെ മൂത്ത മകളും യുവനടിയുമായ അഹാന തന്‍റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്ന തിരക്കിലാണെങ്കില്‍ രണ്ടാമത്തെ മകള്‍ ദിയ ടിക് ടോകിലെ താരമായി മാറിയിരിക്കുകയാണ്. 

ദിയയോടൊപ്പം ടിക് ടോക് ചെയ്യാന്‍ കൃഷ്ണകുമാറും ഇളയ മകളായ ഹന്‍സികയും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പഴയ ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് മൂന്നാമത്തെ മകളായ ഇഷാനി ഇപ്പോള്‍. 

സിന്ധുവിന്‍റെ പണ്ടത്തെ ചിത്രങ്ങളും തന്‍റെ ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്താണ് ഇഷാനി 'റിക്രിയേറ്റിംഗ് ഗോള്‍ഡ്' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെ ഇവ പങ്കുവച്ചിരിക്കുന്നത്. രണ്ട് പേരുടെയും സാമ്യം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.

View post on Instagram

അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴുള്ള ചിത്രവും ഇഷാനിക്ക് 19 വയസ്സുള്ളപ്പോഴുള്ളൊരു ചിത്രവും ഇതില്‍ കാണാം. കൃഷ്ണകുമാറിനോടൊപ്പമുള്ള സിന്ധുവിന്‍റെ ചിത്രങ്ങളും ഇഷാനി പുനരാവിഷ്കരിച്ചു. അമ്മയുമായി ഇഷാനിക്ക് ഏറെ സാമ്യം ഉണ്ടെന്നാണ് ആരാധകരും പറയുന്നത്. സിന്ധു കൃഷ്ണകുമാറും ഇത് സമ്മതിക്കുന്നു. എന്നാല്‍ മകള്‍ക്ക് അച്ഛന്‍റെ മുഖഛായയും ഉണ്ടെന്നാണ് സിന്ധു പറയുന്നത്. 

View post on Instagram

സിന്ധു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധരിച്ച വസ്ത്രങ്ങള്‍ തന്നെയാണ് ഇഷാനിയും ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്. പഴയ വസ്ത്രങ്ങളില്‍ ചിലത് ഇന്നും നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് സിന്ധു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചില വസ്ത്രങ്ങളോടുള്ള വൈകാരികത കൊണ്ടാണ് ഇപ്പോഴും ഇവ സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. വസ്ത്രങ്ങള്‍ ഇടയ്ക്ക് അലക്കി വൃത്തിയായി സൂക്ഷിച്ചുവയ്ക്കും. പ്രസവത്തിന് പോയപ്പോള്‍ ധരിച്ച വസ്ത്രം വരെ അക്കൂട്ടത്തിലുണ്ടെന്നും സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. 

View post on Instagram

എന്തായാലും ഇഷാനിയുടെ അഞ്ച് പോസ്റ്റുകളും ഹിറ്റായി കഴിഞ്ഞിരിക്കുന്നു. അമ്മയുടെ കാർബണ്‍ കോപ്പി തന്നെയാണ് ഇഷാനിയെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. 

View post on Instagram
View post on Instagram

അച്ഛന്റെ വഴിയേ മൂത്ത മകൾ അഹാനയാണ് ആദ്യം അഭിനയരം​ഗത്തേക്കെത്തിയത്. 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് ഇളയ സഹോദരി ഹൻസികയും സിനിമയിലെത്തി.

Also Read: അഹാനയുടെ ഷൂട്ടിംഗ് സെറ്റ് മുതല്‍ ഹന്‍സികയുടെ ഡാന്‍സ് ക്ലാസ്സ് വരെ; സിന്ധു കൃഷ്‍ണകുമാര്‍ പറയുന്നു...