നടിയായ അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും സെപ്റ്റംബർ 13-ന് വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള പ്രണയം മുൻപേ ചർച്ചയായിരുന്നു.

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 13 നെന്ന് റിപ്പോർട്ടുകൾ. നിമിഷും അഹാനയും തമ്മിലുള്ള പ്രണയവും ഇരുവരും പങ്കുവയ്ക്കാറുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും കുറച്ചകാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിനാജ് ദിവസം അഹാന പങ്കുവച്ച ചിത്രങ്ങളും അതിന് നൽകിയ തലക്കെട്ടും ചർച്ചയായത്.

'എന്റെ തങ്കമാന പയ്യനെ കുറിച്ച് ചിന്തിക്കുന്നു' എന്ന തലക്കെട്ടോടെയാണ് അഹാന തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രനഗങ്ങൾക്ക് താഴെ നിമിഷും കമന്റ് പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇതിന് താഴെയായി 'തങ്കമാന പയ്യനുമായുള്ള കല്യാണം സെപ്റ്റംബർ 13 ന്' എന്നൊരു കമന്റും പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി. റെഡിറ്റിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്.

അതേസമയം ലോകയാണ് അഹാന കൃഷ്ണ അവസാനം എത്തിയ സിനിമ. ചിത്രത്തിൽ കാമിയോ വേഷത്തിലായിരുന്നു അഹാന എത്തിയത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. അതേസമയം അഹാന കൃഷ്ണ സംവിധാനം ചെയ്‌തെ മ്യൂസിക് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

YouTube video player