സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് അഹാന നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ മനോഹരമായ മറ്റൊരു പാട്ടുമായാണ് അഹാന ആരാധകരെ അമ്പരപ്പിക്കുന്നത്. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ ‘ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്…’ എന്ന ഗാനമാണ് ആരാധകർക്കായി താരം പങ്കുവയ്ക്കുന്നത്.

അടുത്തിടെ സഹോദരി ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസിക കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna) on Oct 26, 2020 at 11:33pm PDT