പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പൃഥ്വിരാജ് നായകനായി ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തില്‍ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി അഹല്യ ഗ്രൂപ്പ്. ഈ വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമയില്‍ പലവട്ടം നായകനായ പൃഥ്വിരാജ് അഹല്യ ഹോസ്പിറ്റലിന്റെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അഹല്യ ഗ്രൂപ്പ് സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുമുണ്ട്.