രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്‍ണ.

നടി അഹാന കൃഷ്‍ണകുമാറിന്റെ ആദ്യസിനിമ ഏതാണ്? 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ അതിനും വളരെ വർഷങ്ങൾക്കു മുൻപേ ഇറങ്ങിയ ഒരു സീരിയലിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അച്ഛൻ കൃഷ്‍ണകുമാറിനോടൊപ്പമാണ് അഹാന ആദ്യമായി ക്യാമറക്കു മുൻപിലെത്തിയത്. കൃഷ്‍ണകുമാർ അഭിനയിച്ച ഒരു സീരിയലിൽ സുഹൃത്തിന്റെ കുഞ്ഞായിട്ടാണ് അഹാന പ്രത്യക്ഷപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ ആദ്യത്തെ കോ-ആക്ടർ അച്ഛനായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് കൃഷ്‍ണകുമാറിന്റെ പിറന്നാൾ ദിനത്തിൽ അഹാനയുടെ പോസ്റ്റ്.

View post on Instagram

''എന്റെ ആദ്യ കോ-ആക്ടറിന് 57-ാം പിറന്നാൾ ആശംസകൾ. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം ‘ഞാൻ സ്റ്റീവ് ലോപ്പസി’ലൂടെ ആയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് അച്ഛൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിൽ രണ്ട് സീനുകളിൽ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാൻ ഒരു കുട്ടിയെ ആവശ്യമുണ്ടായിരുന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ആ ജോലി ചെയ്യാൻ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷൻ അവർ കണ്ടെത്തി. ഇതിൽ ഞാൻ എനിക്ക് വേണ്ടി ഡബ്ബ് ചെയ്‍തിട്ടുമുണ്ട്. ആ ശബ്‌ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയിൽ എന്നെക്കൊണ്ട് എന്റെ അച്ഛൻ തന്നെ ചെയ്യിച്ചതാണ്.

വർഷങ്ങളായി ഈ രഹസ്യം ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്നു പോസ്റ്റ് ചെയ്യുമെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ ഞാൻ ശരിക്കും പ്രശസ്‍തയാകുമ്പോൾ എന്നായിരുന്നു എന്റെ ഉത്തരം. ഇന്ന് അച്ഛന്റെ ജന്മദിനത്തിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിച്ചപ്പോൾ പെട്ടെന്ന് എന്റെ മനസി‍ലേക്ക് ഇക്കാര്യം ഓടിയെത്തി. ഞാൻ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കുവെയ്ക്കാൻ സമയമായെന്ന് എനിക്കു തോന്നി'', അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക