കൊവിഡ് 19നെ നേരിടുകയാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയാൻ വേണ്ടി രാജ്യം ലോക്ക് ഡൗണിലാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണിന്റെവിരസതകള്‍ ഒഴിവാക്കാൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തും മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചെയ്‍തത്. ലോക്ക് ഡൗണില്‍ താൻ ചെയ്‍തത് എന്തൊക്കെയാണെന്ന് ഒരൊറ്റ ഇമേജില്‍ ചേര്‍ത്തിരിക്കുകയാണ് നടി അഹാന കൃഷ്‍ണകുമാര്‍.

സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്ക് നാല് പെണ്‍മക്കളാണ് ഉള്ളത്.  അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ,  ഇഷാനി കൃഷ്‍ണ, ഹൻസിക  കൃഷ്‍ണ എന്നീ പെണ്‍മക്കള്‍. വീട്ടിലെ ആഘോഷങ്ങള്‍ ഇവര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അഭിനന്ദനമൊക്കെയായി ആരാധകരും രംഗത്ത് എത്താറുണ്ട്. ലോക്ക് ഡൗണ്‍ കാലത്തെ ഓര്‍മ്മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഒരു ഇമേജില്‍ ചേര്‍ത്തിരിക്കുന്നത് എന്ന് പറഞ്ഞാണ് അഹാന കൃഷ്‍ണകുമാര്‍ പുതിയ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വീഡിയോ കോളിംഗ്, വായന, വ്യായാമം, യോഗ, വര്‍ക്ക്ഔട്ട്  എന്നിങ്ങനെയുള്ള രംഗങ്ങളാണ് അഹാന കൃഷ്‍ണകുമാര്‍ ഇമേജില്‍ ചേര്‍ത്തിരിക്കുന്നത്.