മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു ആരാധകൻ എഡിറ്റ് ചെയ്‍ത ഫോട്ടോയാണ് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അഹാന കൃഷ്‍ണകുമാറിന്റെയും സഹോദരിമാരുടെയും ഫോട്ടോയും അവരുടെ കുട്ടിക്കാലത്തെ ഫോട്ടോയും ചേര്‍ത്തുവെച്ചാണ് എഡിറ്റ് ചെയ്‍തിരിക്കുന്നത്. ഫോട്ടോയില്‍ നിന്ന് അഹാന കൃഷ്‍ണകുമാറിന്റെ കുട്ടിക്കാലവും പെട്ടെന്നുതന്നെ തിരിച്ചറിയാം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് ചെറിയ ഒരു ജനക്കൂട്ടം ആണല്ലോയെന്ന് അഹാന കൃഷ്‍ണകുമാര്‍ തന്നെ ക്യാപ്ഷനായി സൂചിപ്പിക്കുന്നുണ്ട്. ദിയ കൃഷ്‍ണകുമാര്‍,  ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക  കൃഷ്‍ണകുമാര്‍ എന്നിവരാണ്  അഹാന കൃഷ്‍ണകുമാറിന്റെ സഹോദരിമാര്‍.