മലയാളത്തില്‍ കുറച്ചുകാലം കൊണ്ട് തന്നെ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചെയ്‍ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വേറിട്ടതായതുകൊണ്ടായിരുന്നു അഹാന കൃഷ്‍ണകുമാര്‍ പ്രേക്ഷകരുടെ പ്രിയം നേടിയത്. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വേറിട്ട ക്യാപ്ഷനോടെ അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത കേക്കിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.

മഞ്ഞ ഉടുപ്പിട്ട അഹാന കൃഷ്‍ണകുമാര്‍ മഞ്ഞ കേക്കു പിടിച്ചുനില്‍ക്കുകയാണ്. സഹോദരിമാര്‍ എന്നെപ്പോലെയാണ്, ആദ്യമായി തന്നെപ്പോലെയുള്ള കേക്ക് കിട്ടിയിരിക്കുന്നുവെന്നാണ് അഹാന കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദിയ കൃഷ്‍ണകുമാര്‍,  ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക  കൃഷ്‍ണകുമാര്‍ എന്നിവരാണ്  അഹാന കൃഷ്‍ണകുമാറിന്റെ സഹോദരിമാര്‍. ഇവരും മാതാപിതാക്കളായ നടൻ കൃഷ്‍ണകുമാറും ഭാര്യയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ ആള്‍ക്കാരെ പോലെയാണ്.