രാജ്യത്തൊട്ടാകെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സുശാന്ത് സിംഗിന്റെ അകാല വിയോഗം. കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സുശാന്ത് സിംഗിനെ കുറിച്ച് ഓര്‍ക്കാതിരിക്കാനാകില്ലെന്നാണ് നടി അഹാന കൃഷ്‍ണകുമാര്‍ പ്രതികരിച്ചത്. ഏഴ് വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു സുശാന്ത് സിംഗിന്റെ സിനിമ കരിയര്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരം ലഭിക്കുമായിരുന്നിരിക്കെ എന്തിനാണ് ജീവൻ വെടിഞ്ഞത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

സുശാന്തിനെ കുറിച്ച് ആലോചിക്കുന്നത് നിര്‍ത്താനാകുന്നില്ല.ഇപ്പോള്‍ താങ്കള്‍, അമ്മയ്‍ക്കരികില്‍  നക്ഷത്രങ്ങളുടെ ഇടയില്‍ ആയിരിക്കും. സന്തോഷവാനും സമാധാനത്തോടെയുമാകുമെന്ന് കരുതാം. താങ്കളുടെ ജീവിതവും കഥാപാത്രങ്ങളും താങ്കളെ ഓര്‍മ്മിപ്പിക്കും സുശാന്ത് എന്നാണ് അഹാന കൃഷ്‍ണകുമാര്‍ പറയുന്നത്. സുശാന്ത് സിംഗ് കായ് പൊ ചെ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധ നേടിയ സുശാന്ത് സിംഗ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലെ പ്രകടനത്തിനും പ്രശംസ നേടി.