റെസ്ലിംഗ് ആക്ഷൻ ചിത്രമായ ചത്താ പച്ചയിലെ ഇഷാൻ ഷൗക്കത്തിന്‍റെ 'ലിറ്റിൽ' എന്ന കഥാപാത്ര പോസ്റ്റർ പുറത്ത്
റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ വരാനിരിക്കുന്ന റെസ്ലിംഗ് ആക്ഷൻ എന്റർടെയിനർ ചത്താ പച്ചയിലെ ഇഷാൻ ഷൗക്കത്തിന്റെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ജനുവരി 22 ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ, ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോ യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ, ഇപ്പോൾ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ശൗഖത്ത്, പ്രൊഡ്യൂസർ രിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ശൗഖത്ത് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദ്വൈത് നായർ സംവിധാനം ചെയ്യുന്നു. ടീസറും ടൈറ്റിൽ ട്രാക്കും ഉയർന്ന ഊർജ്ജവും പുത്തൻ ദൃശ്യഭാഷയും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം ഇപ്പൊൾ പുറത്തിറങ്ങുന്ന ഓരോ ക്യാരക്ടർ പോസ്റ്ററുകളും ചർച്ചയാവുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അടുത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റര്‍ മമ്മൂട്ടിയും ചിത്രത്തിൽ ഉണ്ട് എന്ന ഊഹങ്ങൾ ഉറപ്പിക്കുന്നതാണ്.
ലെജൻഡറി സംഗീത സംവിധായക കൂട്ടുകെട്ടായ ശങ്കർ-എഹ്സാൻ-ലോയ് മലയാള സിനിമയിൽ ആദ്യമായി ഈ ചിത്രത്തിലൂടെ എത്തുന്നു. ഗാനരചന വിനായക് ശശികുമാർ, മ്യൂസിക് റൈറ്റ്സ് ടീ സീരീസ്, ബാക്ക്ഗ്രൗണ്ട് സ്കോർ മുജീബ് മജീദ്, സിനമാറ്റോഗ്രാഫി: അനന്ദ് സി. ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിംഗ്സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, സ്‌ക്രീൻപ്ലേ: സനൂപ് തൈക്കൂടം എന്നിവർ അടങ്ങുന്ന മികച്ച ഒരു ടീം ആണ് ചത്താ പച്ചയ്ക്ക് പിന്നിൽ. മലയാള സിനിമയുടെ പുതുവർഷത്തിലെ ആദ്യ ബിഗ് റിലീസ് ആയിരിക്കും ചത്താ പച്ച. 2026-ലെ മലയാള സിനിമയിലെ ആദ്യ വമ്പൻ റിലീസുകളിൽ ഒന്നായി ജനുവരി 22-ന് 'ചത്താ പച്ച' തിയറ്ററുകളിലെത്തും.

