Asianet News MalayalamAsianet News Malayalam

'സ്പൈ യൂണിവേഴ്സ്' പ്രഖ്യാപിക്കാന്‍ യാഷ് രാജ് ഫിലിംസ്; വരാന്‍ പോകുന്നത് വന്‍ സര്‍പ്രൈസുകള്‍.!

പഠാന്‍ ട്രെയിലറിനൊപ്പം 'സ്പൈ യൂണിവേഴ്‌സ്' ലോഗോ വൈആര്‍എഫ് പുറത്തുവിടും എന്നാണ് വിവരം. ജനുവരി 10നാണ് പഠാന്‍ ട്രെയിലർ പുറത്തിറങ്ങുന്നത്. 

Ahead of Shah Rukh Khan-Deepika Padukones Pathaan YRF introduces spy universe logo
Author
First Published Jan 8, 2023, 1:45 PM IST

മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന പഠാന്‍ ജനുവരി 25 ന് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വലിയ പ്രഖ്യാപനവുമായി നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ്. ഏറെക്കാലം അഭ്യൂഹമായി നിലനിന്ന 'സ്പൈ യൂണിവേഴ്സ്' ഫ്രാഞ്ചൈസിയുടെ ലോഗോ കഴിഞ്ഞ ദിവസം യാഷ് രാജ് ഫിലിംസ് പുറത്തുവിട്ടു.

ഇതോടെ സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ടൈഗർ സീരീസ്, ഹൃത്വിക് റോഷൻ, ടൈഗർ ഷ്റോഫ് എന്നിവര്‍ ഒന്നിച്ച് എത്തിയ വാർ എന്നീ ചിത്രങ്ങള്‍ വൈആര്‍എഫ്  'സ്പൈ യൂണിവേഴ്സിന്‍റെ' ഭാഗമാണ് എന്ന് വ്യക്തമായി. ഇതോടെ ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന വലിയ പദ്ധതികള്‍ക്കാണ് അരങ്ങ് ഒരുങ്ങുന്നത്.

പഠാന്‍ ട്രെയിലറിനൊപ്പം 'സ്പൈ യൂണിവേഴ്‌സ്' ലോഗോ വൈആര്‍എഫ് പുറത്തുവിടും എന്നാണ് വിവരം. ജനുവരി 10നാണ് പഠാന്‍ ട്രെയിലർ പുറത്തിറങ്ങുന്നത്. ഷാരൂഖ് ഒരു അതിഥി വേഷം ചെയ്യുന്നതായി വാര്‍ത്തയുള്ള ടൈഗർ 3യിലും ഈ ലോഗോ ഉണ്ടാകും. അത സമയം പഠാനില്‍ സല്‍മാന്‍ 'ടൈഗറായി' അതിഥി വേഷത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യാഷ് രാജ് ഫിലിംസ് ഉടമ ആദിത്യചോപ്ര ഏറെക്കാലമായി പരിശ്രമിക്കുന്ന ഒരു പദ്ധതിയാണ് വൈആര്‍എഫ്  'സ്പൈ യൂണിവേഴ്സ്'. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാക്കാന്‍ ആദിത്യ ചോപ്ര വര്‍ഷങ്ങളുടെ തയ്യാറെടുപ്പിലായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, കത്രീന കൈഫ്, ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ടൈഗർ ഷ്റോഫ്, വാണി കപൂർ തുടങ്ങിയവരാണ് ഇതുവരെ സ്പൈ യൂണിവേഴ്സല്‍ ചിത്രങ്ങളില്‍ ഉള്ളത്. 

അതേ സമയം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത പഠാന്‍ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സിബിഎഫ്സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്‍റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്.

സിബിഎഫ്സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്. പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്‍റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക് ചക്ര എന്നതിനു പകരം വീര്‍ പുരസ്കാര്‍ എന്നും എക്സ്- കെജിബി എന്നതിനു പകരം എക്സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍, റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി. 

'സ്കോച്ചി'നു പകരം 'ഡ്രിങ്ക്'; വിവാദഗാനത്തില്‍ 3 കട്ടുകള്‍; 'പഠാന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

'പഠാന്‍' ഇപ്പോഴേ തകര്‍ന്നു, സിനിമയില്‍ നിന്ന് വിരമിച്ചൂടേയെന്ന് ചോദ്യം; ഷാരൂഖ് ഖാന്‍റെ മറുപടി ട്രെന്‍ഡിംഗ്

Follow Us:
Download App:
  • android
  • ios