കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.

ലയാള സിനിമയ്ക്ക് മികച്ച സിനിമകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിതിഭയാണ് സംവിധായകൻ സച്ചി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ സിജി പാടിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക ആയിഷ സുല്‍ത്താന. ഇരുവരുടെയും വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവച്ചത്.

‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്‘, എന്നാണ് വീഡിയോയ്ക്കൊപ്പം ആയിഷ കുറിച്ചത്. 

കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്. 'സച്ചി ക്രിയേഷന്‍സ്' എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona