ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞത്.
ലക്ഷദ്വീപുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താന എന്ന പേര് മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഫ്ലഷ് എന്ന ചിത്രത്തിലൂടെ സംവിധായിക ആയും ഐഷ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ ഐഷ പങ്കുവച്ചൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം...എന്നിലില്ലാത്തതും അവരിലുള്ളതും ഒന്നാണ് ഭയം", എന്നാണ് ഐഷ സുൽത്താന കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. വിമർശന കമന്റുകൾക്ക് ഐഷ തക്കതായ മറുപടിയും കൊടുത്തിട്ടുണ്ട്.
'സേവ് ലക്ഷദ്വീപ്' സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.
ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നു.
'ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി കുത്തി കൊന്നു, എന്നിട്ടും പക തീർന്നില്ല'; മറുപടിയുമായി ഐഷ
അതേസമയം, ഫ്‌ളഷ്' റിലീസ് ചെയ്യാന്‍ നിര്‍മാതാവ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന അടുത്തിടെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് ബീന കാസിം പറഞ്ഞതായാണ് ഐഷയുടെ ആരോപണം. സിനിമ സ്വന്തം നിലയില്‍ യുട്യൂബില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് അവര്‍ ഭീഷണി മുഴക്കിയെന്നും ഐഷ പറഞ്ഞിരുന്നു. ബീന കാസിം കേന്ദ്ര സര്‍ക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം അറിഞ്ഞില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നാടിനെയും സിനിമയെയും ബീന ഒറ്റി കൊടുക്കുകയായിരുന്നെന്നും ഐഷ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

