'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു.
ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്' (Archana 31 Not Out). 'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വളരെ രസകരമായ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. 'കല്യാണമേ' എന്ന ഒരു ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.
രാജാട് പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജാട് പ്രകാശ്, പാര്‍വതി ജയദേവൻ, ലാല്‍ കൃഷ്‍ണ, ശ്വേതാ ശങ്കര്‍ എന്നിവര്‍ പാടിയിരിക്കുന്നു. ധന്യ സുരേഷ് മേനോനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയത്.
സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിച്ചത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. ജോയല്‍ ജോജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാലക്കാടായിരുന്നു ചിത്രീകരണം.
