'അര്‍ച്ചന 31 നോട്ട് ഔട്ടി'നായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഐശ്വര്യ ലക്ഷ്‍മി.
ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രം 'അര്‍ച്ചന 31 നോട്ട് ഔട്ട്'(Archana 31 not out)തിയറ്ററുകളിലേക്ക് എത്തുകയാണ്. ഐശ്വര്യ ലക്ഷ്‍മി ചിത്രം നാളെയാണ് (ഫെബ്രുവരി 11) തിയറ്ററുകളിലേക്ക് എത്തുക. 'അര്‍ച്ചന 31 നോട്ട് ഔട്ടി'ന്റെ ഫോട്ടോകളും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും വേണമെന്ന് ഐശ്വര്യ ലക്ഷ്‍മി പറയുന്നു.
നാളെ ഈ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളുമുണ്ടായിരിക്കണം. 'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ അഭിനേതാക്കളെയും ക്ര്യൂവിനെയും ഓര്‍ക്കുന്നു. എന്നെ പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി. ഈ സിനിമ ഇതുവരെ എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുമെന്നും റിവ്യുവിനായി കാത്തിരിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്‍മി എഴുതിയിരിക്കുന്നു.
'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.
സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാലക്കാടായിരുന്നു ചിത്രീകരണം.
