ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിനായി രമേഷ് പിഷാരടി പാടിയ ഗാനത്തിന്റെ വീഡിയോ.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്'. രമേഷ് പിഷാരടിയും (Ramesh pisharody) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. രമേഷ് പിഷാരടി ചിത്രത്തിന് വേണ്ടി ആലപിച്ച ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്ഇപ്പോള്‍.

'മണാസുനോ' എന്ന് തുടങ്ങുന്ന ഗാനമാണ് രമേഷ് പിഷാടരി പാടിയിരിക്കുന്നത്. മാത്തൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.

'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.

സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാലക്കാടായിരുന്നു ചിത്രീകരണം. ഫെബ്രുവരി നാലിന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.