കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവര്‍ക്ക് ഗംഭീര തിരിച്ചടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്. 

ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു. പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. 

ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.