ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രം 'അര്‍ച്ചന 31 നോട്ട് ഔട്ട്' റിലീസ് പ്രഖ്യാപിച്ചു.
ഐശ്വര്യ ലക്ഷ്‍മി (Aishwarya Lekshmi) നായികയാകുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്' (Archana 31 Not Out ). അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അര്‍ച്ചന 31 നോട്ട്' ഔട്ടിന്റെ ഫോട്ടോകള്‍ അടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ 'അര്‍ച്ചന 31 നോട്ട് ഔട്ടി'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി നാലിന് ആണ് ചിത്രം റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്‍മി റിലീസ് അറിയിച്ചുള്ള പോസ്റ്റര്‍ പങ്കുവെച്ചു. 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് 'അര്‍ച്ചന'.
തുടര്‍ന്ന് 'അര്‍ച്ചന'യുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോ പോള്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
'അര്‍ച്ചന 31 നോട്ട് ഔട്ടി'ല്‍ ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.. പാലക്കാടായിരുന്നു ചിത്രീകരണം. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അര്‍ച്ചന 31 നോട്ട് ഔട്ട് ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.
