സുഹൃത്തിന് മനോഹരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് ഐശ്വര്യ ലക്ഷ്‍മി.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ഒരുപാട് സിനിമകളായിട്ടില്ലെങ്കിലും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടി ഐശ്വര്യ ലക്ഷ്‍മി. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കി ഐശ്വര്യ ലക്ഷ്‍മി. ഇപോഴിതാ തന്റെ അടുത്ത ഒരു സുഹൃത്തിന് മനോഹരമായ ജന്മദിന ആശംസകള്‍ നേരുകയാണ് ഐശ്വര്യ ലക്ഷ്‍മി.

View post on Instagram

വളരെ കരുതലോടെ സൗഹൃദം ബന്ധം സൂക്ഷിക്കുന്ന ആളാണ് ഐശ്വര്യ ലക്ഷ്‍മി. അടുത്ത കൂട്ടുകാരിയോടുള്ള തികഞ്ഞ സൗഹൃദം ഐശ്വര്യ ലക്ഷ്‍മിയുടെ വാക്കുകളിലുണ്ട്. നിന്നെ പോലെ മനോഹരമായ പ്രബന്ധങ്ങള്‍ എഴുതാൻ എനിക്ക് കഴിയില്ല, ഞാൻ 12ന് മുമ്പ് ഉറങ്ങും (അതല്ലേ ഡാ ഹീറോയിസം, എന്നെ കൊല്ലല്ലേ) എന്നും ഐശ്വര്യ ലക്ഷ്‍മി എഴുതുന്നു. കൂട്ടുകാരിക്കൊപ്പമുള്ള ഫോട്ടോയും ഐശ്വര്യ ലക്ഷ്‍മി ഷെയര്‍ ചെയ്‍തിരിക്കുന്നു. കണ്ടിട്ട് രണ്ട് വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് പറയുന്ന ഐശ്വര്യ ലക്ഷ്‍മി കൂട്ടുകാരിക്ക് മനോഹരമായ ജന്‍മദിന ആശംസകള്‍ നേരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്‍മി വെള്ളിത്തിരയിലെത്തിയത്.

കുമാരി എന്ന സിനിമ ഐശ്വര്യ ലക്ഷ്‍മി നായികയായി ഒരുങ്ങുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.