ബോളിവുഡില്‍ സമ്പത്തില്‍ ഒന്നാമതുള്ള നായിക.
ബോളിവുഡില്‍ നിലവില്‍ നിരന്തരം സജീവമായി സിനിമകള്‍ ചെയ്യുന്ന മുൻനിര നായികമാര്‍ ദീപിക പദുക്കോണും ആലിയ ഭട്ടും കരീന കപൂറുമൊക്കെയാണ്. വമ്പൻ പ്രതിഫലമാണ് ഇവര്‍ക്ക് ലഭിക്കുന്നതും. ബോളിവുഡിലെ സമ്പന്ന ഏത് നായികയാണെന്ന് ചോദിച്ചാല്‍ ഇവരുടെ പേരുകളായിരിക്കില്ല ഉത്തരം. സജീവമല്ലെങ്കിലും ഐശ്വര്യ റായിയാണ് സമ്പത്തില്‍ ബോളിവുഡ് നായികമാരില്‍ ഒന്നാമത് എന്നാണ് ഒരു പ്രമുഖ ദേശീയ എന്റര്‍ടെയ്‍ൻമെന്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐശ്വര്യ റായ്‍യുടെ ആസ്‍തി 828 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്‍ക്ക് പുറമേ മറ്റ് സംരഭങ്ങളിലും നിക്ഷേപമുള്ളതാണ് താരത്തെ അതി സമ്പന്നയാക്കി മാറ്റുന്നത്. ബോളിവുഡില്‍ നിലവില്‍ അത്ര സജീവമല്ലാത്ത താരം പ്രിയങ്കാ ചോപ്രയാണ് സമ്പത്തിന്റെ കാര്യത്തില്‍ ഹിന്ദി നടിമാരില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. പ്രിയങ്ക ചോപ്രയുടെ ആസ്‍ത്രി 580 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡിലാണ് പ്രിയങ്ക ഇപ്പോള്‍ സജീവം.
മൂന്നാമത് മാത്രമാണ് ഇപ്പോഴത്തെ മുൻനിര താരം ആലിയാ ഭട്ടിന്റെ സ്ഥാനം. നടി ആലിയ ഭട്ടിന് 557 കോടിയുടെ ആസ്‍തിയും നാലാമതുള്ള കരീന കപൂറിനാകട്ടെ ആസ്‍തി 440 കോടി രൂപയുമാണ്. അഞ്ചാമതുള്ള ദീപികയുടെ ആസ്‍തി 314 കോടി രൂപയാണ്.
ആറാമത് അനുഷ്‍ക ശര്‍മയാണ് ഇടംപിടിച്ചിരിക്കുന്നത്. അനുഷ്‍ക ശര്‍മയുടെ ആസ്‍തി 255 കോടി രൂപയും ഏഴാം സ്ഥാനത്തുള്ള മാധുരി ദീക്ഷിത്തിന് 248 കോടി രൂപയുമാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടാം സ്ഥാനത്ത് കത്രീന 217 കോടി രൂപയുമായിട്ടുണ്ട്. ഒമ്പതാമുള്ള ശ്രദ്ധ കപൂറിന് 212 കോടി രൂപ ആസ്‍തിയും തൊട്ടുപിന്നില്‍ പത്താം സ്ഥാനത്തുള്ള ജാക്വലിൻ ഫെര്‍ണാണ്ടസിന് 101 കോടി രൂപയുടെ ആസ്‍തിയുമാണ് ഉള്ളത്.
